മലബാര്‍ സ്വാതന്ത്ര്യസമര നായകരെ തമസ്‌കരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം

0
192

ഉപ്പള: മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്രസമര നായകരെ തമസ്കരിക്കരിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ പോരാളി പട്ടിക സ്ഥാപിച്ച് മുസ്ലിം യൂത്ത് ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഇർഷാദ് മള്ളങ്കൈയുടെ അധ്യക്ഷതയിൽ കാസർകോട് ജില്ല സെക്രട്ടറി റഹ്മാൻ ഗോൾഡൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം ജനറൽ സെക്രട്ടറി ബി എം മുസ്തഫ, എം എസ് എഫ് മണ്ഡലം ജനറൽ സെക്രട്ടറി മുഫാസി കോട്ട, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ നൗഷാദ്, ഷറഫുദ്ദീൻ, റഫീഖ് തുടങ്ങിയവർ സംബന്ധിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി ആസിഫ് പി.വൈ സ്വാഗതവും ഫാറൂക്ക് നയാബസാർ നന്ദിയും പറഞ്ഞു.മലബാര്‍ സ്വാതന്ത്ര്യസമര തമസ്‌കരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here