ദേശീയ പതാകയെ അപമാനിച്ചവർക്കെതിരെ ദേശദ്രോഹ കുറ്റം ചുമത്തി കേസെടുക്കണം- യൂത്ത് ലീഗ്

0
194

മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയർത്തുന്നതിനിടയിൽ ദേശീയ പതാകയിലെ പച്ച നിറം മാറ്റണമെന്നും മാറ്റിയാലെ ശരിയാവുകയുളളുവെന്നും പറഞ്ഞ് ദേശീയ പതാകയെ അപമാനിച്ച പഞ്ചായത്ത് മെമ്പർക്കെതിരെ രാജ്യ ദ്രോഹ കുറ്റം ചുമത്തി കേസടുക്കണമെന്നും, മെമ്പർ സ്ഥാനത്തിൽ നിന്ന് പുറത്താക്കണമെന്നും പഞ്ചായത്ത് മെമ്പർ ചെയ്തത് സത്യപ്രതിജ്ഞാലംഗനമാണെന്നും, ജനങ്ങൾക്ക് മാതൃകയാകേണ്ട ജനപ്രതിനിധികൾ കാണിക്കുന്ന ഇത്തരത്തിലുള്ള ക്രോപ്രായതരങ്ങൾക്ക് ജനങ്ങൾ മറുപടി നൽകുമെന്നു യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി ആഭിപ്രായപ്പെട്ടു.

സ്വതന്ത്ര ദിനത്തിൽ മഞ്ചേശ്വര പഞ്ചായത്ത് പ്രസിഡന്റ് ദേശീയ പതാക ഉയർത്തുന്നതിന്നിടയിലാണ് ദേശീയ പതാകയെ അപമാനിക്കുന്ന തരത്തിൽ പഞ്ചായത്ത് അംഗം ദേശീയ പതാകയിലെ പച്ച നിറത്തെ ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഇത് സംബന്ധിച്ച് കേരള മുഖ്യമന്ത്രി പിണാറായി വിജയനും ഡി.ജി.പിക്കും മഞ്ചേശ്വര പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പരാതികൾ നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here