കാസർകോട്: ഐ.എൻ.എൽ യോഗത്തിനിടെ പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. ജില്ല പ്രവർത്തക സമിതി ഉദുമയിൽ സംഘടിപ്പിച്ച മെമ്പർഷിപ്പ് ഉദ്ഘാടന ചടങ്ങിനിടെയാണ് സംഘർഷം.
പക്ഷപാതപരമായാണ് മെമ്പർഷിപ്പ് വിതരണം എന്നാരോപിച്ച് ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. ഇതോടെ ബഹളവും വാക്കേറ്റവുമായി. കയ്യാങ്കളിയിലേക്ക് നീണ്ടതോടെ ഒരു വിഭാഗത്തെ ഹാളിൽ നിന്ന് പുറത്താക്കി ഒൗദ്യോഗിക വിഭാഗം പരിപാടി തുടരുകയായിരുന്നു.
യോഗത്തിൽ തങ്ങൾക്ക് പറയാനുള്ളത് കൂടി കേൾക്കണമെന്നാണ് ആവശ്യപ്പെട്ടതെന്ന് പ്രതിഷേധമുയർത്തിയവർ പറഞ്ഞു. ഇതിന് അനുവദിക്കാത്തതിനെ തുടർന്നാണ് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുന്നതെന്നും ഇവർ വ്യക്തമാക്കി.