കോവിഡ്​ ബാധിച്ച്​ മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാം

0
258

ദുബൈ: വിദേശരാജ്യങ്ങളിൽ കോവിഡ്​ ബാധിച്ച്​ മരിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ച്​ സംസ്​കരിക്കാം. വിദേശരാജ്യങ്ങളിലെയും നാട്ടിലെയും നടപടിക്രമങ്ങൾ ലഘൂകരിച്ചതോടെയാണ്​ മൃതദേഹം വിമാന മാർഗം എത്തിക്കാൻ വഴിതെളിഞ്ഞത്​. യു.എ.ഇയിൽ നിന്നുള്ള ആദ്യ മൃതദേഹം തിങ്കളാഴ്​ച കേരളത്തിൽ എത്തിച്ച്​ സംസ്​കരിച്ചു.

വിസിറ്റ്​ വിസയിലെത്തിയ നിലമ്പൂർ സ്വദേശിയുടെ മൃതദേഹമാണ് യു.എ.ഇയിലെ ഹംപാസ്​ വളൻറിയേഴ്​സി​െൻറ നേതൃത്വത്തിൽ നാട്ടിലേക്കയച്ചത്​. ഒരാഴ്​ച മുൻപ്​ ഖത്തറിൽനിന്നുള്ള മൃതദേഹവും കേരളത്തിൽ എത്തിച്ചു. വിദേശ രാജ്യങ്ങളിൽ മരണപ്പെട്ട പ്രിയപ്പെട്ടവരുടെ അന്ത്യകർമങ്ങൾപോലും നടത്താൻ വിലക്കപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക്​ ആശ്വാസം പകരുന്ന നടപടിയാണിത്​. കേന്ദ്രസർക്കാർ കോവിഡ്​ മരണങ്ങളുടെ കണക്കെടുക്കുന്ന സാഹചര്യത്തിൽ, വിദേശത്ത്​ മരിച്ചവരെയും പട്ടികയിൽ ഉൾപെടുത്താൻ ഇൗ നടപടി ഉപകരിക്കും.

മൃതദേഹ പരിശോധനയിൽ പോസിറ്റീവായാൽ വിദേശ രാജ്യങ്ങളിൽ നിന്നും നാട്ടിൽ നിന്നും ക്ലിയറൻസ്​ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന്​ നിരവധി തടസ്സങ്ങളുണ്ടായിരുന്നു.

ഇതു​ മൂലമാണ്​ പലരും മൃതദേഹം നാട്ടിലേക്ക്​ അയക്കാതെ വിദേശത്ത്​ തന്നെ സംസ്​കരിച്ചിരുന്നത്​. എംബാമിങ്ങിന്​ പകരം സ്​റ്ററിലൈസേഷൻ ചെയ്​താൽ വിമാനങ്ങളിൽ മൃതദേഹം അയക്കാം എന്നാണ്​ ലോകാരോഗ്യ സംഘടനയുടെ നിർദേശം. രണ്ടുമാസം മുൻപ്​ യു.എ.ഇ ആരോഗ്യ മന്ത്രാലയം സ്​റ്ററിലൈസേഷ​െൻറ ചുമതല സ്വകാര്യ കമ്പനികൾക്ക്​ നൽകിയിരുന്നു. ഇതോടെയാണ്​ മൃതദേഹങ്ങൾ അയക്കാൻ വഴിതെളിഞ്ഞത്. ജർമനി, ​ഫ്രാൻസ്​ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക്​ ഇതിനകം 200ഒാളം മൃതദേഹം അയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here