രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കിൽ ഇന്നും പകുതിയോളവും കേരളത്തിൽ; ഇന്ത്യയിൽ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 39,361 പേ‌ർക്ക്

0
368

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തുൾപ്പടെ പലയിടങ്ങളിലും കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുമ്പോൾ കേരളത്തിൽ രോഗം കുറയാതെ നിൽക്കുന്ന കാഴ്‌ചയാണ് കാണുന്നത്. ഇന്ന് രാജ്യത്ത് 39,361 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന മരണസംഖ്യയിൽ ഞായറാഴ്‌ചത്തേതിലും വലിയ കുറവുണ്ടായി. ഇന്ന് സ്ഥിരീകരിച്ചത് 416 മരണങ്ങളാണ്.

രാജ്യത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി 100 പേരിൽ 3.41 ആണ്. തുടർച്ചയായ 35ാം ദിവസവും നിരക്ക് താഴുകയാണ്. 35,968 പേർ ഇന്ന് രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ രോഗം ബാധിച്ച് ചികിത്സയിലുള‌ളവരുടെ എണ്ണം ഇപ്പോൾ 4,11,189 ആണ്. ചികിത്സയിലുള‌ളവരുടെ നിരക്ക് 1.31 ശതമാനമാണ്. ഇതുവരെ 4,20,967 പേരാണ് കൊവിഡ് ബാധിച്ച് മരണമടഞ്ഞത്.

3.05 കോടിയാളുകൾ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നിരക്ക് 97.35 ശതമാനമായി. ഇതുവരെ 43.51 കോടി ഡോസ് വാക്‌സിൻ നൽകി. വിവിധ സംസ്ഥാനങ്ങളിൽ 3.29 കോടി ഡോസ് വാക്‌സിൻ ലഭ്യമാണെന്നും കേന്ദ്ര സർക്കാർ അറിയിക്കുന്നു. ഏറ്റവുമധികം പ്രതിദിന കൊവിഡ് റിപ്പോർട്ട് ചെയ്‌ത സംസ്ഥാനം ഇന്നും കേരളമാണ്. 17,466 കേസുകൾ. കേരളത്തിൽ മൂന്ന് ജില്ലകളിൽ 2000ലധികമാണ് രോഗികൾ. സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണത്തിന് ശക്തമായ നടപടിയുമായി മുന്നോട്ട് പോകുകയാണ് സർക്കാർ.

LEAVE A REPLY

Please enter your comment!
Please enter your name here