കൊച്ചി: രണ്ടു ദിവസം താഴോട്ട് പോയ സ്വർണവില വീണ്ടും തിരിച്ചുകയറി. ഇന്ന് പവന് 120 രൂപയാണ് വർധിച്ചത്. 35,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് വർധിച്ചത്. 4470 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
കഴിഞ്ഞ രണ്ടുദിവസത്തിനിടെ 560 രൂപയാണ് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ വീണ്ടും എത്തിയതിന് ശേഷമായിരുന്നു ഇടിവ്. 36,200 ആണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരം. ചൊവ്വാഴ്ചയാണ് വീണ്ടും ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് എത്തിയത്. പിന്നീടായിരുന്നു ഇടിവ്.
ഈ മാസത്തിന്റെ തുടക്കത്തിൽ 35,200 രൂപയായിരുന്നു സ്വർണവില. തുടർന്നുള്ള ദിവസങ്ങളിൽ വില ഉയരുന്നതാണ് കണ്ടത്. കഴിഞ്ഞ വെള്ളിയാഴ്ച പവൻ വില 36,200 രൂപയിൽ എത്തി ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തി. പിന്നീട് താഴ്ന്ന വിലയാണ് കഴിഞ്ഞദിവസം വീണ്ടും ഉയർന്ന് 16ലെ നിലവാരത്തിൽ എത്തിയത്. ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.