കാസർകോട്; തൂങ്ങി മരിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞതിന് പിന്നാലെ യുവാവ് കിണറ്റിൽ ചാടി മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് സംഭവം. മാവുങ്കാൽ ഉദയംകുന്ന് മണ്ണടിയിലെ പരേതനായ കുഞ്ഞപ്പന്റെ മകൻ അജു എന്ന അജയനാണ് (42) മരിച്ചത്. തൂങ്ങി മരിക്കാനുള്ള ശ്രമത്തിൽ നിന്ന് പിൻതിരിപ്പിച്ചതിന് പിന്നാലെ നാട്ടുകാർ നോക്കി നിൽക്കെ ഇയാൾ കിണറ്റിൽ ചാടുകയായിരുന്നു.
മുറിയിൽ കയറി തൂങ്ങി മരിക്കാൻ ശ്രമിക്കുന്നതു കണ്ട അമ്മയാണ് അയൽക്കാരെയും ബന്ധുക്കളെയും വിളിച്ചുകൂട്ടിയത്. ഇവർ സംസാരിച്ച് ശാന്തനാക്കിയതോടെ ആത്മഹത്യാശ്രമം ഉപേക്ഷിച്ചെന്നാണ് നാട്ടുകാർ കരുതിയത്. അതിനിടെ ശുചിമുറിയിലേക്ക് പോകുന്നുവെന്നു പറഞ്ഞ യുവാവ് വീടിനു പിന്നിലെ ആൾമറയില്ലാത്ത കിണറ്റിൽ ചാടുകയായിരുന്നു. പിന്നാലെ നാട്ടുകാരിൽ ചിലരും ചാടിയെങ്കിലും രക്ഷിക്കാനായില്ല.