ലോകത്തിലെ ഏറ്റവുംകൂടുതൽ റേഞ്ചുള്ള ഇലക്ട്രിക് വാഹനങ്ങളിൽ ഒന്നിനെ അവതരിപ്പിച്ച് ലൈറ്റ് ഇയർ കമ്പനി. വൺ എന്ന് പേരിട്ടിരിക്കുന്ന വാഹനം സോളാർ എനർജിയുടെകൂടെ കരുത്തിലാണ് സഞ്ചരിക്കുന്നത്. നിലവിൽ പ്രോേട്ടാടൈപ്പ് വാഹനത്തിെൻറ നിർമാണമാണ് പൂർത്തിയായത്. 60 കിലോവാട്ട് ബാറ്ററിയാണ് വാഹനത്തിന് കരുത്തുപകരുന്നത്. ലോകത്തിലെ ആദ്യത്തെ ദീർഘദൂര സൗരോർജ്ജ വാഹനമാണ് ലൈറ്റ്ഇയർ വൺ. ജർമ്മനിയിലെ ആൽഡെൻഹോവൻ ടെസ്റ്റിങ് സെൻററിലാണ് വാഹനംപരിശോധിച്ചത്. 85 കിലോമീറ്റർ വേഗതയിലാണ് ഡ്രൈവ് സൈക്കിൾ പൂർത്തിയാക്കിയത്.
60 കിലോവാട്ട് കരുത്തുള്ള ബാറ്ററിയുടെ ഒരൊറ്റ ചാർജിലാണ് പരിശോധന നടത്തിയത്. നിലവിൽ ഏറ്റവും കാര്യക്ഷമമായ ഇലക്ട്രിക് കാറുകൾ പോലും താരതമ്യേന കുറഞ്ഞ വേഗതയിൽ ലൈറ്റ് ഇയർ വണ്ണിനേക്കാൾ 50 ശതമാനം കൂടുതൽ ഉൗർജ്ജം ഉപയോഗിക്കുന്നുണ്ട്. സോളാർ പാനലുകളുടെ ക്ഷമത, കൂളിങ് സിസ്റ്റത്തിെൻറ ഉൗർജ്ജ ഉപഭോഗം, ബാറ്ററി പ്രകടനം, സോളാർ കാർ പ്രവർത്തിപ്പിക്കുന്ന സോഫ്റ്റ്വെയർ, ഇൻ-വീൽ മോട്ടോറുകളുടെ പ്രവർത്തനം എന്നിവ ടെസ്റ്റ് ഡ്രൈവിൽ പരിശോധിച്ചു. ചാർജ്ജ് ചെയ്യാതെ മാസങ്ങളോളം ഡ്രൈവ് ചെയ്യാൻ കഴിയുന്നതും സോളാർ വാഹനങ്ങളുടെ പ്രത്യേകതയാണ്.
‘ഈ പ്രോട്ടോടൈപ്പിന് 440 മൈലിലധികം പരിധി ഉണ്ട്. ഉൗർജ്ജ ഉപഭോഗം മണിക്കൂറിൽ 53 മൈൽ വേഗതയിൽ 137 വാട്സ് /മൈൽ മാത്രമാണ്. ഈ നാഴികക്കല്ല് ഞങ്ങളുടെ ബിസിനസ്സ് മോഡലിെൻറ വിജയത്തിെൻറ സ്ഥിരീകരണമാണ്. വരും മാസങ്ങളിൽ, ഹൈവേ വേഗതയിൽ സമാനമായ ഉൗർജ്ജ ഉപഭോഗത്തിൽ എത്താൻ കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്’-ലൈറ്റ്ഇയർ സിഇഒ ലെക്സ് ഹോഫ്സ്ലോട്ട് പറഞ്ഞു. 2022 െൻറ ആദ്യ പകുതിയിൽ ലൈറ്റ്ഇയർ വണ്ണിെൻറ എക്‌സ്‌ക്ലൂസീവ് സീരീസ് ഉൽപാദനത്തിലേക്ക് കടക്കാനും 2024 മുതൽ ബഹുജനങ്ങൾക്കായി വാഹനം നിരത്തിലെത്തിക്കാനുമാണ് കമ്പനി ആലോചിക്കുന്നത്.