കാസര്‍കോട് കീഴൂരില്‍ തിരമാലയില്‍പ്പെട്ട് മീന്‍പിടുത്ത തോണി തകര്‍ന്ന് 3 പേരെ കാണാതായി

0
263

കാസര്‍കോട്: (www.kasargodvartha.com 04.07.2021) കാസര്‍കോട് അഴിമുഖത്ത് മീന്‍പിടുത്ത തോണി തിരമാലയില്‍പ്പെട്ട് തകര്‍ന്ന് മൂന്ന് പേരെ കാണാതായി. നാലു പേര്‍ രക്ഷപ്പെട്ടു. ഞായറാഴ്ച പുലര്‍ചെയാണ് സംഭവം. കസബ കടപ്പുറത്ത് നിന്നു മീന്‍പിടുത്തത്തിന് പോയ ശശിയുടെ മകന്‍ സന്ദീപ് (33), അമ്പാടിയുടെ മകന്‍ രതീശന്‍ (30), ഷണ്‍മുഖന്റ മകന്‍ കാര്‍ത്തിക്ക് (29) എന്നിവരെയാണ് കടലില്‍ കാണാതായത്.

സോമന്റെ മകന്‍ രവി (40), ലക്ഷ്മണന്റെ മകന്‍ ഷിബിന്‍ (30), ഭാസ്‌ക്കരന്റെ മകന്‍ മണികുട്ടന്‍ (35), വസന്തന്റെ മകന്‍ ശശി (30) എന്നിവര്‍ പരിക്കുകളോടെ നീന്തി രക്ഷപ്പെട്ടു. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫൈബര്‍ തോണി ശക്തമായ തിരമാലയില്‍പ്പെട്ട് തകരുകയായിരുന്നു. ഭാഗീകമായി തകര്‍ന്ന നിലയില്‍ തോണി കരയ്ക്കടിഞ്ഞിട്ടുണ്ട്. കാണാതായ മൂന്ന് പേര്‍ക്ക് വേണ്ടി കോസ്റ്റല്‍ പൊലീസിന്റെ ബോടും മീന്‍പിടുത്ത തൊഴിലാളികളുടെ വള്ളങ്ങളും തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഫിഷറീസ് വകുപ്പിന്റെ ബോട് തൈക്കടപ്പുത്ത് നിന്നും പുറപ്പെട്ടിട്ടുണ്ട്.

സംഭവമറിഞ്ഞ് കാസർകോട് എം എൽ എ എൻ എ നെല്ലിക്കുന്ന്, മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ നേതാക്കളായ ജി നാരായണൻ, ആർ ഗംഗാധരൻ, നഗരസഭാ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അബ്ബാസ് ബീഗം, കൗൺസിലർമാരായ പി രമേശൻ, ഉമ, പ്രവാസി കോൺഗ്രസ് നേതാവ് ബാബു തുടങ്ങിയവർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ ശ്രമങ്ങൾ നടത്തി വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here