Tuesday, November 26, 2024
Home Gulf നാലു രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി സൗദി

നാലു രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി സൗദി

0
555

റിയാദ്: കോവിഡ് വകഭേദ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ ഉള്‍പ്പടെ നാലു രാജ്യങ്ങളിലേക്ക് സൗദി അറേബ്യ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. യുഎഇയെ കൂടാതെ എത്യോപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്ക്. ഇവിടങ്ങളിലേക്ക് സൗദി പൗരന്മാര്‍ യാത്ര ചെയ്യുന്നതും തടഞ്ഞിട്ടുണ്ട്.

നാളെ രാത്രി 11 മണി മുതല്‍ യാത്ര നിയന്ത്രണം നിലവില്‍ വരും. ഈ രാജ്യങ്ങളില്‍ 14 ദിവസത്തിനുള്ളില്‍ പ്രവേശിച്ചവര്‍ക്കും പ്രവേശനം അനുവദിക്കുകയില്ല. മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളും നാളെ മുതല്‍ റദ്ദാക്കും.

ജൂലൈ നാലിനു ശേഷം എത്തുന്ന സൗദി പൗരന്മാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ ബാധകമാണ്. ദീര്‍ഘനാളായി യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചിരുന്ന സൗദി, മേയ് 17നാണ് ചില രാജ്യങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കാന്‍ ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here