മംഗൽപാടി (www.mediavisionnews.in): മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ നിലവിലെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കാനും, ഇരുപത്തി നാല് മണിക്കൂർ കിടത്തി ചികിത്സ സൗകര്യം, ആംബുലൻസ് സൗകര്യം, അത്യാഹിത വിഭാഗം, തുടങ്ങിയ സൗകര്യങ്ങൾ തുടങ്ങുക, ഒരു താലൂക് ആശുപത്രിക്കുള്ള ഡോക്ടർമാരെയും, ജീവനക്കാരെയും, നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മംഗലപാടി ജനകീയ വേദി പ്രവർത്തകർ, ഉപ്പള വ്യാപാരി വ്യവസായ ഏകോപന സമിതി, തുടങ്ങിയ പ്രവർത്തകർ സംയുക്തമായി മഞ്ചേശ്വരം എം എൽ എ ക്ക് നിവേദനം നൽകി.
തുടർന്ന് വേണ്ടി വന്നാൽ ഇതേ അവശ്യങ്ങൾ ഉന്നയിച്ച് ആരോഗ്യ വകുപ്പ് മന്ത്രിയേയും, മുഖ്യമന്ത്രിയെയും കാണുമെന്ന് ജനകീയ വേദി പ്രവർത്തകർ അറിയിച്ചു. യൂസുഫ് പച്ചിലംപാറ, അബു തമാം, റൈഷാദ് ഉപ്പള, യാസീൻ സാഹിബ്, സിദ്ദിഖ് കൈകമ്പ, ഹനീഫ ഗോൾഡ് കിങ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു