രണ്ട്‌ ഡോസ്‌ വാക്‌സിന്‍ സ്വീകരിച്ചവര്‍ മരണത്തില്‍ നിന്ന് 98 ശതമാനം സുരക്ഷ കൈവരിച്ചതായി പഠനം

0
230

കൊവിഡിനെതിരെ രണ്ട്‌ ഡോസ്‌ വാക്‌സിന്‍ സ്വീകരിച്ചവര്‍ മരണത്തില്‍ നിന്നു 98 ശതമാനം സുരക്ഷ കൈവരിച്ചതായി പഠനം. പഞ്ചാബ്‌ സര്‍ക്കാര്‍, ഛണ്ഡീഗഡിലെ പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ എജുക്കേഷനുമായി ചേർന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ കൊവിഡ് ബാധിച്ചുള്ള മരണത്തില്‍ നിന്നും 98 ശതമാനം സംരക്ഷണം ലഭിക്കും. ആദ്യ ഡോസ് എടുക്കുമ്പോള്‍ 92 ശതമാനമാണ് സംരക്ഷണം ലഭിക്കുന്നതെന്നും നീതി ആയോഗ് അംഗമായ വികെ പോള്‍ പറഞ്ഞു.

അതീവ ഗുരുതര സാഹചര്യത്തില്‍ ജോലി ചെയ്യുന്ന പൊലീസ്‌ ഉദ്യോഗസ്‌ഥരെ പഠനവിധേയമാക്കി. 4,868 പൊലീസ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ വാക്‌സിന്‍ നല്‍കിയില്ല. ഇവരില്‍ 15 പേര്‍ കോവിഡ്‌ ബാധിച്ചു മരിച്ചു. ഇത്‌ ആയിരത്തില്‍ 3.08% ആണ്‌.  35,856 പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ ഒറ്റ ഡോസ്‌ വാക്‌സിന്‍ നല്‍കിയപ്പോള്‍ അതില്‍ ഒമ്പതുപേര്‍ മരണമടഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here