വ്യാപാരി പ്രതിഷേധം; ചൊവ്വാഴ്ച മുഴുവന്‍ സ്ഥാപനങ്ങളും അടച്ചിടും

0
342

വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. ചൊവ്വാഴ്ച സംസ്ഥാനത്തെ മുഴുവന്‍ കടകളും അടച്ചിട്ട് പ്രതിഷേധിക്കും. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ വ്യാപാരികളെ ദ്രോഹിക്കുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു. നിരവധി തവണ ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പരിഹാരമുണ്ടാവുന്നില്ല. ചൊവ്വാഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തും.

ടി.പി.ആര്‍ നിരക്ക് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന നിലപാട് വ്യാപാരികള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ പ്രളയവും കോവിഡും വന്നത് മൂലം കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി സീസണ്‍ കച്ചവടങ്ങള്‍ നഷ്ടപ്പെട്ട വ്യാപാരികള്‍ വലിയ പ്രതിസന്ധിയിലാണ്.

 

 

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here