തിരുവനന്തപുരം: ഞായറാഴ്ച കൃസ്ത്യന്‍ ദേവാലയങ്ങളില്‍ പ്രാര്‍ഥനക്ക് അനുമതിയില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം. വാരാന്ത്യ ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനാലും കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതുമാണ് കാരണം. കൃസ്ത്യന്‍ സംഘടനകള്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ടി.പി.ആര്‍ കുറയാത്ത പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കേണ്ടതില്ലെന്നാണ് അവോകനയോഗത്തില്‍ തീരുമാനം. നിലവില്‍ 15 പേര്‍ക്കാണ് ആരാധനാലയങ്ങളില്‍ ഒരേ സമയം പ്രവേശനം അനുവദിച്ചിരുന്നത്. ടൂറിസം മേഖലയിലടക്കം തുറക്കാന്‍ അനുമതിയുണ്ടാകുമെന്നും മറ്റുമായിരുന്നു പ്രതീക്ഷ. ഇനിയും നിലവിലുള്ള ഇളവുകള്‍ തുടരാം. ചൊവ്വാഴ്ച വീണ്ടും അവലോകന യോഗം ചേര്‍ന്ന് ഇളവുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കും.