മൂന്നാമതും വിവാഹത്തിന് ഒരുങ്ങിയ 57–കാരന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് ഭാര്യമാരിലൊരാൾ. ഇതേത്തുടർന്ന് ചോരവാർന്ന് ഇയാൾ മരിച്ചു. ഉത്തർപ്രദേശിലെ ഷികാർപൂർ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്ഥലത്തെ ആത്മീയ നേതാവും ഇമാമുമായ മൗൽവി വകീൽ അഹമ്മദിനെയാണ് രണ്ടാംഭാര്യയായ ഹസ്ര ആക്രമിച്ചത്.
ഭർത്താവ് മൂന്നാമതും വിവാഹം കഴിക്കാനൊരുങ്ങുന്നു എന്ന് അറിഞ്ഞ ഹസ്ര അഹമ്മദുമായി വഴക്കുണ്ടാക്കി, ഇതിന് ശേഷം ഉറങ്ങിക്കിടന്ന അഹമ്മദിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഇതിനെ തുടർന്ന് രക്തം വാർന്ന് അഹമ്മദ് മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവത്തിൽ ഹസ്രയ്ക്കെതിരായി കേസ് എടുത്തിട്ടുണ്ട്. അഹമ്മദിന്റെ മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്