ലക്ഷദ്വീപ് നിവാസികളുടെ സ്വത്വത്തിനും സംസ്ക്കാരത്തിനുമെതിരെയുള്ള കടന്ന് കയറ്റം ചെറുക്കണമെന്ന് മുസ്ലിംയൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം.എ നജീബ് ആവശ്യപ്പെട്ടു. എസ് കെ എസ് എസ് എഫ് കുന്നിൽ യൂണിറ്റ് സംഘടിപ്പിച്ച പ്രതിഷേധ സമരം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റകൃത്യങ്ങളൊന്നും റിപ്പോർട്ട് ചെയ്യാറില്ലാത്ത ദ്വീപിൽ ഗുണ്ടാആക്ട് പാസാക്കിയ നടപടി തികച്ചും ജനാധിപത്യവിരുദ്ധമാണ്.ബീഫ് നിരോധനം നടപ്പിലാക്കിയും മദ്യ നിരോധനം എടുത്തുകളയാനും തീരദേശ നിയമത്തിന്റെ പേരിൽ കച്ചവട കേന്ദ്രങ്ങളും മറ്റും പൊളിച്ച് മാറ്റാനുള്ള നീക്കം ജനതയോടുള്ള വെല്ലുവിളിയാണ്. പ്രഫുൽ പട്ടേൽ എന്ന അഡ്മിനിസ്ട്രേറ്ററെ കേന്ദ്രം ഉടൻ തിരിച്ചു വിളിക്കണം.
യൂണിറ്റ് പ്രസിഡന്റ് റിഷാദ്, സെക്രട്ടറി ഫൈസൽ, വൈസ് പ്രസിഡന്റ് അനസ് വലിയവളപ്പ്, സുഹൈദ് കുന്നിൽ, അബ്ബാസ്, ഫായിസ് തുടങ്ങിയവർ നേതൃത്വം നൽകി.