സേവനരംഗത്ത് പുതുമാതൃക തീർത്ത് മംഗൽപാടി പഞ്ചായത്ത് ജീവനക്കാർ.

0
222

ഉപ്പള: ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ ഇല്ല എന്ന കാരണത്താൽ ദുരിതമനുഭവിക്കുന്ന മംഗൽപാടി ഗ്രാമപഞ്ചായത്തിലെ നിർധരരായ 12 കുടുംബത്തിലെ വിദ്യാർഥികൾക്ക് സ്മാർട്ട്‌ ഫോണുകൾ നൽകി മംഗൽപാടി ഗ്രാമ പഞ്ചായത്ത് ഓഫീസ് ജീവനക്കാർ മാതൃകയായി.

മഞ്ചേശ്വരം എംഎൽഎ യുടെ നിർദ്ദേശപ്രകാരം മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന പഞ്ചായത്ത് പ്രസിഡണ്ട്മാരുടെ മൊബൈൽഫോൺ ചാലഞ്ച് ക്യാമ്പയിന്റെ ഭാഗമായാണ് മംഗൽപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ ഫോൺ ചാലഞ്ചിലേക്ക് പഞ്ചായത്ത് ജീവനക്കാർ 12 സ്മാർട്ട്ഫോൺ നൽകിയത്. മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് ഗ്രാമപഞ്ചായത്ത് ഖദീജത്ത് റിസാനയ്ക്ക് ഫോൺ കൈമാറി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ മംഗൽപാടി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ യൂസുഫ് ഹേരൂർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഖൈറുന്നിസ, ഇർഫാന ഇക്ബാൽ, മുഹമ്മദ്‌ ബൂൺ മെമ്പർമാരായ ശരീഫ് ടി എ, സുജാത, റുബീന നൗഫൽ, മജീദ് പച്ചമ്പള, സുഹുറ, ബീഫാത്തിമ,റ ഹ്മത്ത് ബീവി, റഷീദ, കിഷോർ, വിജയിക്കുമാർ റൈ, ഇബ്രാഹിം പെരിങ്ങടി, ഗുൽസാർ ബാനു, പഞ്ചായത്ത്‌ ഉദ്ദ്യോഗസ്ഥരായ അസിസ്റ്റന്റ് സെക്രട്ടറി ദിപേഷ്, സനിൽ, ബുഷ്‌റ, സുകേഷ്, രാജു, ഹനീഫ് ബന്ദിയോട്‌, സുധീഷ്, ജയേഷ്, അജിത റാണി തുടങ്ങിയവർ സമ്മന്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here