കുമ്പള: വ്യാപാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുവര്‍ഷത്തോളമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ആന്റി റൗഡി സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.
ബായാറിലെ സൈനുല്‍ ആബിദ് (26) ആണ് അറസ്റ്റിലായത്. രണ്ട് വര്‍ഷം മുമ്പ് ഉപ്പളയിലെ വ്യാപാരിയും ബന്തിയോട് സ്വദേശിയുമായ അബൂബക്കര്‍ സിദ്ദീഖിനെ അക്രമിച്ച കേസിലാണ് അറസ്റ്റ്. ആബിദും മറ്റു മൂന്നുപേരും ചേര്‍ന്ന് അബൂബക്കര്‍ സിദ്ദീഖിനെ ബന്തിയോട് വെച്ച് കാറില്‍ തട്ടിക്കൊണ്ടുപോവുകയും പത്ത് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
പൊലീസ് കാറിനെ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ സംഘം അന്ന് രാത്രി പത്ത് മണിയോടെ സിദ്ദീഖിനെ ആനക്കല്ലില്‍ റോഡരികില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.