ബി.ജെ.പി കുഴൽപണം: ഇടപാട് നടന്നത്​ കാസർകോട്​ കേന്ദ്രീകരിച്ചെന്ന്​ സൂചന

0
226

കാസർകോട്​: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ കേരളത്തിലേക്ക്​ എത്തിയ കുഴൽപണത്തി​െൻറ പ്രധാന ഇടപാടുകൾ നടന്നത്​ കാസർകോട്​ കേന്ദ്രീകരിച്ചെന്ന്​ സൂചന. കൊടകര കുഴൽപണ കേസിൽ പൊലീസ്​ ചോദ്യം ചെയ്​ത്​ വിട്ടയച്ച യുവമോർച്ച മുൻ നേതാവ്​ സുനിൽ നായികി​െൻറ സാന്നിധ്യമാണ്​ സംശയം ബലപ്പെടുത്തുന്നത്​. മഞ്ചേശ്വരം മണ്ഡലത്തിൽ ബി.എസ്​.പി സ്​ഥാനാർഥിയായി പത്രിക നൽകുകയും പിന്നീട്​ പിൻവലിക്കുകയും ചെയ്​ത കെ. സുന്ദരയുടെ മൊഴികൾകൂടി പുറത്തുവന്നതോടെ​ കാസർകോട്​ കേന്ദ്രീകരിച്ച്​​ കോടികളുടെ ഇടപാട്​ നടന്നെന്ന സംശയം കൂടുതൽ വ്യക്തമായി​.

സുനിൽ നായിക്​, സുരേഷ് നായിക്, അശോക് ഷെട്ടി എന്നിവർക്കെതിരെയാണ്​ സുന്ദര മൊഴിനൽകിയത്​. തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, പത്രിക പിൻവലിക്കാൻ പണം നൽകൽ എന്നിവയാണ്​ ഇവർക്കെതിരായ പരാതികൾ. സുന്ദരയുടെ വീട്ടിലെത്തി രണ്ടര ലക്ഷം രൂപയും ​മൊബൈൽ ​ഫോണും കൈമാറിയത്​ ഇവരാണ്​. മാർച്ച്‌ 21ന് കെ. സുന്ദരയുടെ വീട്ടിലെത്തിയ ചിത്രങ്ങൾ സുനിൽ നായിക് തന്നെയാണ് ഫേസ്​ബുക്കിൽ പങ്കുവെച്ചത്​. പണം നൽകാൻ എത്തിയ സംഘത്തിലൊരാൾ ദൃശ്യം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്​ എന്തിനെന്ന്​ വ്യക്തമല്ല. ​

സുന്ദരയുടെ പത്രിക പിൻവലിപ്പിച്ചതി​െൻറ ‘ക്രെഡിറ്റ്’​ നേടാൻ ആവുമെന്നാണ്​ അന്വേഷണ സംഘത്തി​െൻറ നിഗമനം. ശബരിമല വിഷയത്തിൽ ആത്മാർഥമായി പ്രവർത്തിച്ച കെ. സുരേന്ദ്രനെതിരെ മത്സരിക്കാൻ താൽപര്യമില്ലെന്നായിരുന്നു പത്രിക പിൻവലിച്ചശേഷം സുന്ദര അന്ന്​ മാധ്യമങ്ങളോട്​ പറഞ്ഞിരുന്നത്​. ഭാവിയിൽ ഇത്തര മൊരു ‘പുകിൽ’ ഉണ്ടാവു​െമന്ന്​ ഒരിക്കലും പ്രതീക്ഷിക്കാത്തതിനാലാകും പോസ്​റ്റിട്ടതത്രെ.

സുന്ദരയുടെ മൊഴിയുടെ അടിസ്​ഥാനത്തിൽ പണവുമായെത്തിയ മൂവർ സംഘത്തെ ഉടൻ ചോദ്യം ചെയ്​തേക്കും. കൊടകര കേസിൽ പൊലീസ്​ വിട്ടയച്ച സുനിൽ നായികി​​െൻറ സാന്നിധ്യം കേസിൽ വഴിത്തിരിവാകുമെന്നാണ്​ സൂചന. കാസർകോ​െട്ട പ്രമുഖ ഹോട്ടൽ കേന്ദ്രീകരിച്ചാണ്​ പണമിടപാടുകൾ നട​ന്നതെന്നും സൂചനയുണ്ട്​. മഞ്ചേശ്വരത്തിനു പുറമെ കാസർകോട്​ മണ്ഡലത്തിലും പണമിടപാടുകൾ നടന്നതി​െൻറ തെളിവ്​ ലഭിച്ചിട്ടുണ്ട്​. വോട്ട്​ ചെയ്യാതിരിക്കാൻ യു.ഡി.എഫ്​ കേന്ദ്രങ്ങളിൽ വ്യാപകമായി പണം നൽകിയെന്നാണ്​ പരാതി. അടുത്തദിവസങ്ങളിൽ ഇതുസംബന്ധിച്ച്​ കൂടുതൽ കാര്യങ്ങൾ പുറത്തുവരും. 2016ൽ മഞ്ചേശ്വരത്ത്​ സുരേന്ദ്രൻ 89 വോട്ടിന്​ പരാജയപ്പെട്ടപ്പോൾ അപരനായ സുന്ദര​ 467 വോട്ട്​ നേടിയിരുന്നു. ഇത്​ കണക്കിലെടുത്താണ്​ സുന്ദരയെ പാട്ടിലാക്കാൻ പാർട്ടി ശ്രമിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here