കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. 80 രൂപ ഉയർന്ന് ഒരു പവൻ സ്വർണത്തിന്റെ വില 36,960 രൂപയായി. ഗ്രാമിന് 10 രൂപ വർധിച്ച് 4620 രൂപയായി.
കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വർണവിലയിൽ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. അതിനിടെ രണ്ടു ദിവസം വില കുറഞ്ഞെങ്കിലും പിന്നീട് വില ഉയരുകയായിരുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ പേർ ആകർഷിക്കപ്പെടുന്നതാണ് വില ഉയരാൻ കാരണം.
ധന വിപണിയിൽ ആഗോളതലത്തിലുണ്ടായിട്ടുള്ള അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകരെ തിരിയാൻ പ്രേരിപ്പിക്കുന്നതായാണ് വിലയിരുത്തൽ.കഴിഞ്ഞ മാസത്തിന്റെ തുടക്കത്തിൽ 35,040 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. തുടർന്ന് ചാഞ്ചാട്ടം ദൃശ്യമായ സ്വർണവില വീണ്ടും ഉയരുന്നതാണ് പിന്നീട് കണ്ടത്. ഒരു മാസത്തിനിടെ 1900 രൂപയാണ് വർധിച്ചത്.