ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയം – ഐ.ജി ലക്ഷമണൻ

0
190

തിരുവനന്തപുരം: സാമൂഹിക രംഗത്തും സാംസ്കാരിക വിദ്യാഭ്യാസ കാരുണ്യ മേഖലകളിലും നാട്ടിലും മറുനാട്ടിലുമായി ദുബായ് മലബാർ കലാ സാംസ്കാരിക വേദി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് കേരള സർക്കാർ കൊറോണ നോഡൽ ഓഫീസറും ഐ ജിയുമായ ലക്ഷ്മണൻ അഭിപ്രായപ്പെട്ടു.

വർത്തമാന കോവിഡ് കാലത്ത് സേവന പ്രവർത്തനമേഖലകളിൽ നിറഞ്ഞുനിന്ന ആരോഗ്യ പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും ആദരിക്കാൻ മുമ്പോട്ടു വന്ന ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ പ്രവർത്തനം പ്രശംസനീയമാണെന്നും ഇത്തരം ആദരവുകൾ നൽകുന്നതിലൂടെ ഈ സംഘടന സമൂഹത്തിൽ സ്വയം അംഗീകരിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ദുബായ് മലബാർ കലാസാംസ്കാരിക വേദി സംഘടിപ്പിച്ച കോവിഡ് കാലത്തെ പ്രവർത്തനങ്ങൾക്കുള്ള “ആദരസ്പർശം -2021” പരിപാടിയിൽ അനുമോദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം പോലീസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ മലബാർ കലാസാംസ്കാരിക വേദി ഗ്ലോബൽ ജനറൽ കൺവീനറും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാനുമായ അഷ്‌റഫ്‌ കർള ഉപഹാരം സമർപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തിരുവനന്തപുരം പോലീസ് ക്ലബ്ബിൽ നടന്ന നടന്നചടങ്ങിൽ മുസ്ഫ തങ്ങൾ അൽമശൂർ, ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ. റസാഖ് പയ്യോളി, കെ.വി യൂസഫ്, നംഷാദ് എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here