ന്യൂഡൽഹി: 60 കൊല്ലം രാജ്യം ഭരിച്ച കോൺഗ്രസിന് 178 കോടി രൂപയാണ് ബാങ്ക് ബാലൻസെങ്കിൽ കേവലം 13 കൊല്ലം ഭരിച്ച ബി.ജെ.പിയുടെ ബാങ്ക് ബാലൻസ് 2200 കോടി രൂപ. കോൺഗ്രസിന്‍റെ ദേശീയ ഡിജിറ്റൽ കമ്യൂണിക്കേഷൻ കോഓർഡിനേറ്റർ ഗൗരവ് പാന്ധിയാണ് ട്വിറ്ററിൽ ഇൗ ആരോപണം ഉന്നയിച്ചത്.
Congress was in power for 60 yrs, has a bank balance of ₹178 crores, zero modern offices.
BJP has ruled for 13 yrs till now, has bank balance of ₹2200 crores, swanky offices & buildings in every district. Plus, now expenditure on Modi's jets & palace. Masterstroke Nationalism!
— Gaurav Pandhi (@GauravPandhi) May 22, 2021
‘കോൺഗ്രസ് 60 കൊല്ലം അധികാരത്തിലിരുന്നിട്ട് ബാങ്ക് ബാലൻസ് 178 കോടി രൂപയാണ്. ഒരൊറ്റ ആധുനിക ഓഫിസ് പോലുമില്ല.
എന്നാൽ, 13 കൊല്ലം മാത്രം ഭരിച്ച ബി.ജെ.പിയുടെ ബാങ്ക് ബാലൻസ് ഇപ്പോൾ 2200 കോടി രൂപയാണ്. ഓരോ ജില്ലയിലും അവർക്ക് വമ്പൻ െകട്ടിടങ്ങളും ഓഫിസുകളുമുണ്ട്. അതിനൊപ്പം മോദിയുടെ െജറ്റുകൾക്കും കൊട്ടാരങ്ങൾക്കും വേണ്ട ചെലവുകൾ പുറമെയും. മാസ്റ്റർസ്ട്രോക് നാഷനലിസം’-ഗൗരവ് പാന്ധി ട്വീറ്റ് ചെയ്തു.