നജീബ് കാന്തപുരത്തിന്റെ ആദ്യശമ്പളം ആരോഗ്യപ്രവർത്തകരുടെ യാത്രാച്ചെലവിലേക്ക്

0
587

പെരിന്തൽമണ്ണ: നിയുക്ത എം.എൽ.എ. നജീബ് കാന്തപുരം തന്റെ ആദ്യശമ്പളം ആരോഗ്യപ്രവർത്തകർക്കായി തുടങ്ങിയ ബസ് സർവീസിന്റെ നടത്തിപ്പിനായി കെ.എസ്.ആർ.ടി.സി.ക്ക് നൽകും. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്കുള്ള ആരോഗ്യ പ്രവർത്തകർക്കായി തുടങ്ങിയ കെ.എസ്.ആർ.ടി.സി. സർവീസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിലാണ് ഇക്കാര്യം എം.എൽ.എ. പെരിന്തൽമണ്ണ ഡി.ടി.ഒ. കെ.പി. രാധാകൃഷ്ണനെ നേരിട്ട് അറിയിച്ചത്.

മണ്ണാർക്കാട്, മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിലേക്ക് സർവീസുകളുണ്ട്. പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന് മലപ്പുറം റൂട്ടിലുള്ള സർവീസാണ് തിങ്കളാഴ്ച തുടങ്ങിയത്. രാവിലെ 7.15-ന് മലപ്പുറത്തുനിന്ന് പെരിന്തൽമണ്ണയിലേക്ക് പുറപ്പെടുന്ന ബസ് എട്ടിന് പെരിന്തൽമണ്ണയിലെത്തും. തിരികെ വൈകീട്ട് 3.15-ന് പുറപ്പെട്ട് നാലിന് മലപ്പുറത്തെത്തും. നേരത്തെ ഷെഡ്യൂൾ ചെയ്തിരുന്നെങ്കിലും സാമ്പത്തികബാധ്യതമൂലം സർവീസുകൾ തുടങ്ങിയിരുന്നില്ല. സർവീസിലൂടെ കെ.എസ്.ആർ.ടി.സി.ക്ക് വരുന്ന അധികബാധ്യതയിലേക്കാണ് തന്റെ ആദ്യശമ്പളം നജീബ് കാന്തപുരം വാഗ്ദാനം ചെയ്തത്. ഡിപ്പോയിലെ ഫ്ലാഗ് ഓഫ് ചടങ്ങിൽ ഡി.ടി.ഒ., കൺട്രോളിങ് ഇൻസ്‌പെക്ടർ മുരളി, ജീവനക്കാരായ എ. ഉണ്ണി, മനോജ് ലാക്കയിൽ, അനിൽകുമാർ, ശശീന്ദ്രൻ, റോഷൻ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here