രാജസ്ഥാൻ റോയൽസ് പേസർ ചേതൻ സക്കറിയയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു

0
719

രാജസ്ഥാന്‍ റോയല്‍സ് താരം ചേതന്‍ സഖറിയയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു. ടെമ്പോ ഡ്രൈവറായിരുന്ന കാഞ്ചിഭായ് സഖറിയ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ ഗുജറാത്തിലെ ഭാവ്നഗറിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ചേതന്‍ സഖറിയുടെ വിഷമത്തില്‍ പങ്കു ചേരുന്നെന്നും ഈ ദുഷ്‌കരമായ സമയത്ത് അദ്ദേഹത്തിനും കുടുംബത്തിനും സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും രാജസ്ഥാന്‍ റോയല്‍സ് ട്വീറ്റ് ചെയ്തു.

തന്റെ അച്ഛന് മികച്ച ചികിത്സ നല്‍കാന്‍ സാധിച്ചത് ഐ.പി.എല്‍ കാരണമാണെന്നും ഐ.പി.എല്‍ നടന്നില്ലെങ്കില്‍ തന്റെ കുടുംബം ബുദ്ധിമുട്ടിലായിപ്പോകുമായിരുന്നെന്നും അടുത്തിടെ ചേതന്‍ പറഞ്ഞിരുന്നു.

20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ചേതനെ 1.2 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. രാജസ്ഥാന്‍ റോയല്‍സിനായി ഈ സീസണില്‍ ഏഴ് മത്സരങ്ങള്‍ കളിച്ച ചേതന്‍ ഏഴു വിക്കറ്റും വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here