ദില്ലി: കൊവിഡ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ് രോഗലക്ഷണമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ടെസ്റ്റ് റിസൽട്ട് ആവശ്യമില്ലെന്ന് പുതിയ മാർഗനിർദേശത്തിൽ പറയുന്നു.
രോഗ ലക്ഷണങ്ങൾ കാണിക്കുന്നവരെ കോവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിക്കണം. ഗുരുതര ലക്ഷണങ്ങൾ ഇല്ലാത്തവരെ ഡെഡിക്കേറ്റഡ് കോവിഡ് ഹെൽത്ത് സെന്ററിലും ഗുരുതര ലക്ഷണം ഉള്ളവരെ ഡെഡിക്കേറ്റഡ് കോവിഡ് ഹോസ്പിറ്റലിലും ആവണം പ്രവേശിപ്പക്കേണ്ടതെന്നും കേന്ദ്രസർക്കാരിൻ്റെ മാർഗനിർദേശത്തിൽ പറയുന്നു.