യുഡിഎഫ് പ്രവര്‍ത്തകരില്‍ തന്നെ അമര്‍ഷം പുകഞ്ഞ വിവാദത്തിന് പിന്നാലെ തവനൂരില്‍ സജീവമായി സാമൂഹിക പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍. മുൻമന്ത്രി കെ.ടി ജലീലിനോട് കടുത്ത പോരാട്ടമാണ് ഇത്തവണ യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ നടത്തിയത്. ഒടുവിൽ വിജയം ജലീലിൽ നേടിയെങ്കിലും തന്റെ പ്രവർത്തന മേഖലയിൽ തവനൂർ കേന്ദ്രീകരിച്ച് തന്നെ തുടരാനാണ് ഫിറോസിന്റെ നീക്കം. ഇന്ന് 600 കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ എത്തിച്ചാണ് ഫിറോസ് ഒപ്പമുണ്ടെന്ന് വ്യക്തമാക്കുന്നത്.
തവനൂർ കൂട്ടായി തീരദേശമേഖലയിലെ കുടുംബങ്ങൾക്കാണ് കിറ്റ് നൽകിയത്. പ്രചാരണ സമയത്ത് ജനം പറഞ്ഞ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഒപ്പമുണ്ടാകുമെന്നും തോറ്റാലും ഇവിടെ തന്നെ പ്രവർത്തിക്കുമെന്ന് വാക്ക് നൽകിയതാണെന്നും അദ്ദേഹം പറയുന്നു. തവനൂരിൽ ചികിൽസാ സഹായം വേണ്ടവരെയും സഹായിച്ചാണ് ഫിറോസ് സജീവമാകുന്നത്.