തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗൺ മാർഗരേഖ പുതുക്കി ഉത്തരവിറങ്ങി. ഹോട്ടലുകൾക്ക് രാവിലെ 7 മുതൽ രാത്രി 7.30 വരെ പാർസൽ നൽകാവുന്നതാണ്. എന്നാല്‍ തട്ടുകടകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് യാത്രയ്ക്ക് അനുമതിയുണ്ട്. എന്നാല്‍ ഇതിനാവശ്യമായ രേഖ കൈവശം ഉണ്ടാകണം. അഭിഭാഷകർക്കും ഗുമസ്തൻമാർക്കും യാത്രാനുമതിയുണ്ട്.
കൊവിഡ് തീവ്രവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പോലെ ഫലപ്രദമായൊരു മാർഗം വേറെയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.വർക് ഷോപ്പുകൾക്ക് ശനി,ഞായർ ദിവസങ്ങളിൽ മാത്രം പ്രവർത്തിക്കാം. ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കണം. കര്‍ശന നിയന്ത്രണത്തിലൂടെ രോഗവ്യാപനം പിടിച്ച് കെട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനങ്ങൾ സഹകരിക്കണം. നിയന്ത്രണാതീതം ആയാൽ ഒന്നും ചെയ്യാനാകാത്ത സാഹചര്യം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.