ദോഹ: രാജ്യത്തേക്ക് വരുന്നവര്‍ക്ക് നെഗറ്റീവ് കോവിഡ് പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാക്കി ഖത്തര്‍. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെ അംഗീകൃത ലബോറട്ടറിയില്‍ നിന്നും ലഭിച്ച പരിശോധനാ ഫലമാണ് ഹാജരാക്കേണ്ടത്. കോവിഡ് വാക്സിന്‍ എടുത്തവര്‍ക്കും പി.സി.ആര്‍ പരിശോധനാ പരിശോധനാ ഫലം നിര്‍ബന്ധമാണ്.
അതേസമയം ഖത്തറില്‍ നിന്ന് ആറ് മാസത്തിനിടെ വാക്സിനെടുത്തവര്‍ രാജ്യത്തുനിന്ന് പുറത്തുപോയി തിരികെ വരികയാണെങ്കില്‍ ക്വാറന്റീന്‍ ഇളവ് ലഭിക്കും. കൊവിഷീല്‍ഡ് വാക്സിന് ഖത്തര്‍ അംഗീകാരം നല്‍കിയതിനാല്‍ കൊവിഷീല്‍ഡിന്റെ രണ്ട് ഡോസും എടുത്ത ശേഷം 14 ദിവസത്തെ കാലാവധി പൂര്‍ത്തിയായ ഇന്ത്യക്കാര്‍ക്കും ക്വാറന്റീന്‍ ഇളവ് ലഭിക്കും.