കോവിഡ് ബാധിതയായ യുവതി ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു

0
409

ഇരിട്ടി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുഴഞ്ഞുവീണ് മരണപ്പെട്ട യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരിട്ടി നേരംമ്പോക്കിലെ റഷ മന്‍സിലില്‍ പികെ റിയാസ് – ഫൗസിയ ദമ്പതികളുടെ മകള്‍ റഷ ഫാത്തിമ (25)യാണ് മരണപ്പെട്ടത്.

മൈഗ്രെയിന്‍ രോഗബാധിതയായ യുവതി ഒരാഴ്ച മുന്‍പ് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ചികിത്സക്കായി ബന്ധുക്കള്‍ക്കൊപ്പമുള്ള യാത്രയ്ക്കിടെയാണ് യുവതി കുഴഞ്ഞുവീണത്.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ഇന്നലെ വൈകിട്ട് നാലോടെ ഇരിട്ടി പുതിയ ബസ് സ്റ്റാന്‍ഡിലെ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഖബറടക്കി.

LEAVE A REPLY

Please enter your comment!
Please enter your name here