മംഗളൂരു: മംഗളൂരുവില്‍ കര്‍ഫ്യൂവും കോവിഡ് മാനദണ്ഡങ്ങളും ലംഘിച്ച് പ്രവര്‍ത്തിച്ച വ്യാപാരസ്ഥാപനങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തി. മംഗളൂരു നഗരത്തിലെ ജ്വല്ലറിയും വസ്ത്ര-ചെരിപ്പുകടകളും ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
പൊലീസ് കമ്മീഷണര്‍ എന്‍. ശശികുമാറിന്റെയും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഹരിറാം ശങ്കറിന്റെയും നേതൃത്വത്തിലായിരുന്നു റെയ്ഡ്. കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച നിരവധി പേര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു.
ഹംപങ്കട്ട, മിലാഗ്രസ്, സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്നിവയ്ക്ക് സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്. മംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ റെയ്ഡ് നടത്തി കടകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചു.