രാജസ്ഥാനിലും ലോക് ഡൗണ്‍; 15 ദിവസം അടച്ചിടും

0
248

ജയ്പൂര്‍: വര്‍ദ്ധിച്ചുവരുന്ന കൊവിഡ് കേസുകള്‍ കണക്കിലെടുത്ത്, ഏപ്രില്‍ 19 മുതല്‍ മെയ് 3 വരെ രാജസ്ഥാനില്‍ ലോക് ഡൗണ്‍. ചില ഇളവുകളോടെയാണ് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തത്വത്തില്‍ ലോക് ഡൗണ്‍ ആണെങ്കിലും അശോക് ഗെലോട്ട് സര്‍ക്കാര്‍ ഇതിനെ ‘ജന്‍ അനുശാസന്‍ പഖ്വാഡ’ എന്നാണ് പറഞ്ഞിരിക്കുന്നത്.

അവശ്യ സേവനത്തിന് ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അടയ്ക്കും. മാര്‍ക്കറ്റുകള്‍, ജോലിസ്ഥലങ്ങള്‍, സിനിമാശാലകള്‍ എന്നിവയും അടച്ചിടും.

ഞായറാഴ്ച വൈകുന്നേരം മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍ രാജസ്ഥാനില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനുശേഷം അന്തിമ തീരുമാനം മുഖ്യമന്ത്രി അശോക് ഗെലോട്ടിന് വിട്ടുകൊടുക്കുകയായിരുന്നു.

അതേസമയം ദല്‍ഹിയില്‍ ആറ് ദിവസത്തെ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി മുതല്‍ അടുത്ത തിങ്കളാഴ്ച രാവിലെ വരെയാണ് ദല്‍ഹിയില്‍ ലോക് ഡൗണ്‍.

LEAVE A REPLY

Please enter your comment!
Please enter your name here