‌സ്വർണം പശരൂപത്തിലാക്കി സോക്സിനുള്ളിൽ കടത്താൻ ശ്രമം; കാസർകോട് സ്വദേശി മംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ

0
530

മംഗളൂരു∙ കള്ളക്കടത്ത് സ്വർണവുമായി മലയാളി യുവാവ് മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റിൽ. കാസർകോട് സ്വദേശി പുലിക്കൂർ അബൂബക്കർ സിദ്ദിഖ് മുഹമ്മദ് ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ ദുബായിൽനിന്ന് എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ എത്തിയ ഇയാളിൽനിന്ന് 504 ഗ്രാം (63 പവൻ) സ്വർണം പിടികൂടി. പിടികൂടിയ സ്വർണത്തിന് 24.44 ലക്ഷം രൂപ വില വരും.

രാസവസ്തുക്കൾ ചേർത്തു പശ രൂപത്തിലാക്കിയ സ്വർണം പായ്ക്കു ചെയ്ത് സോക്‌സിന് അകത്ത് പ്രത്യേകം തയാറാക്കിയ അറയിൽ ഒളിപ്പിച്ചാണു കടത്തിയത്. കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർ കപിൽ ഗദെയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here