തിരുവനന്തപുരം∙ സംസ്ഥാനത്ത് സ്വകാര്യചടങ്ങുകള്‍ക്ക് റജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. വിവാഹം, പാലുകാച്ചല്‍ തുടങ്ങിയ ചടങ്ങുകള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഹാളിനുള്ളില്‍ നടത്തുന്ന ചടങ്ങില്‍ 75പേര്‍ക്കും തുറസ്സായ സ്ഥലത്തുള്ള ചടങ്ങില്‍ 150 പേര്‍ക്കും പങ്കെടുക്കാം. ഭക്ഷണ വിതരണം കഴിവതും ഒഴിവാക്കണം. ഭക്ഷണം നൽകുകയാണെങ്കിലും അവ പായ്ക്കറ്റുകളിൽ നൽകാൻ ശ്രമിക്കണം.
ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ റവന്യൂ ഓഫിസർമാരെയോ സെക്ടറൽ ഓഫിസർമാരെയോ സ്വകാര്യ ചടങ്ങുകൾ സംബന്ധിച്ച് വിശദാംശങ്ങൾ അറിയിക്കണമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു. ഇതിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നതിനാലാണ് ഇപ്പോൾ കോവിഡ് ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്യാൻ നിർദേശിച്ചത്.