മംഗളൂരു: തലപ്പാടിയിലെ ബാറിന് സമീപം എം.ഡി.എം.എ മയക്കുമരുന്ന് മരുന്ന് വില്‍പ്പന നടത്തിയ ഉപ്പള സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഉ പ്പള സ്വദേശികളായ ഫസല്‍ പി.എം (27), മുഹമ്മദ് നൗഫല്‍ എന്നിവരെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തലപ്പാടി മദ്യശാലക്ക് സമീപം എം.ഡി.എം.എ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഫസലിനെയും നൗഫലിനെയും ഉള്ളാള്‍ പൊലീസ് പിടികൂടിയത്. മയക്കുമരുന്ന് എത്തിച്ച മോട്ടോര്‍ ബൈക്കും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കമ്മീഷണര്‍ ശശി കുമാര്‍, ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍മാരായ ഹരിറാം ശങ്കര്‍, വിനയ് ഗൗങ്കര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം അസിസ്റ്റന്റ് പൊലീസ് കമ്മീഷണറും ഉള്ളാള്‍ പൊലീസും നടത്തിയ സംയുക്ത നീക്കത്തിലാണ് രണ്ടംഗസംഘം കുടുങ്ങിയത്.