അതിര്‍ത്തി യാത്ര നിയന്ത്രണം; ഇടപെടുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി

0
295

കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയ വിഷയത്തില്‍ ഇടപെടുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായണ്‍ പറഞ്ഞു. അതിര്‍ത്തിയിലെ ജനങ്ങളെ നിബന്ധന ബാധിക്കരുത്. പരിശോധന രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമായി ചുരുക്കണമെന്നാണ് തന്റെ അഭിപ്രായം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുമായി ഇന്നു തന്നെ സംസാരിക്കുമെന്നും അശ്വത്ഥ് നാരായണ്‍ പറഞ്ഞു.

കൊവിഡ് രണ്ടാം തരംഗ മുന്നറിയിപ്പിനെ തുടര്‍ന്ന് കാസര്‍ഗോഡ് നിന്നുള്ള അതിര്‍ത്തി റോഡുകളില്‍ പരിശോധന കര്‍ശനമാക്കി നിയന്ത്രണമേര്‍പ്പെടുത്താനാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. തലപ്പാടി അതിര്‍ത്തിയില്‍ ഇന്നലെയെത്തിയ യാത്രക്കാര്‍ക്ക് ഇന്ന് മുതല്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന നിര്‍ദേശവും നല്‍കി. ഫെബ്രുവരിയില്‍ ഏര്‍പ്പെടുത്തിയ യാത്ര വിലക്കിനെ ചോദ്യം ചെയ്ത് കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നടപടികള്‍ തുടരുന്നതിനിടെയാണ് വീണ്ടും നിയന്ത്രണം.

LEAVE A REPLY

Please enter your comment!
Please enter your name here