റിയാദ്: തൊഴിൽ കരാർ കാലാവധി കഴിയുംമുമ്പ് സ്വന്തം ഇഷ്ടപ്രകാരം ഫൈനൽ എക്സിറ്റ് വിസയിൽ രാജ്യത്ത് നിന്നു പുറത്തുപോകുന്ന വിദേശ തൊഴിലാളിയെ തൊഴിൽ വിസയിൽ രാജ്യത്തേക്ക് പുനഃപ്രവേശിപ്പിക്കില്ല. തൊഴിലുടമയും വിദേശ തൊഴിലാളിയും തമ്മിൽ കരാർ ബന്ധം മെച്ചപ്പെടുത്തൽ ലക്ഷ്യമിട്ട് സ്‍പോൺസർഷിപ്പ് വ്യവസ്ഥ സമൂലം പരിഷ്കരിച്ച് നടപ്പാക്കിയ പശ്ചാത്തലത്തിലാണ് തൊഴിൽ വകുപ്പിന്റെ ഈ വിശദീകരണം.
വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ മാത്രം; പണവും സ്വര്‍ണവുമായി നവവധു മുങ്ങി
എക്സിറ്റ് വിസയുടെ കാലാവധി വിസ നൽകിയ തീയതി മുതൽ 15 ദിവസമായിരിക്കും. അതിന് മുമ്പ് രാജ്യം വിട്ടുപോകണം. ഫൈനൽ എക്സിറ്റ് വിസക്ക് തൊഴിലാളി അപേക്ഷ നൽകിയാൽ നടപടികൾ പൂർത്തിയാക്കുന്നതിന് 10 ദിവസം മുമ്പ് തൊഴിലുടമക്ക് നോട്ടീസ് അയക്കും. എക്സിറ്റ് വിസ കാലാവധി കഴിഞ്ഞതിനു ശേഷം രാജ്യം വിട്ടുപോകാതിരുന്നാൽ അത് നിയമലംഘനമായി കണക്കാക്കും. എന്നാല്‍ തൊഴിലാളിക്ക് തന്റെയും കീഴിലുള്ള ആശ്രിതരുടെയും എക്സിറ്റ് വിസാ അപേക്ഷ സ്വയം റദ്ദാക്കാൻ കഴിയും.