മംഗളൂരു: 1.10 കോടി രൂപയുടെ സ്വര്‍ണവും വിദേശ നിര്‍മിത സിഗരറ്റുകളുമായി കാസര്‍കോട് സ്വദേശിനിയെ മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് സ്വദേശിനി സമീറ മുഹമ്മദ് അലിയെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് സമീറ വന്നത്. സമീറയെ കസ്റ്റംസ് പരിശോധിച്ചപ്പോള്‍ സാനിറ്ററി പാഡുകളിലും സോക്‌സുകളിലുമായി സ്വര്‍ണം ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി. 1.10 കോടി രൂപ വിലമതിക്കുന്ന 2.41 കിലോഗ്രാം സ്വര്‍ണവും വിദേശ നിര്‍മിത സിഗററ്റുകളും പിടികൂടുകയായിരുന്നു. ഐആര്‍എസ് ഡെപ്യൂട്ടി കമീഷണര്‍ ഡോ. കപില്‍ ഗേഡ്, പ്രീതി സുമ, രാകേഷ് കുമാര്‍, ക്ഷിതി നായക് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Home Latest news മംഗളൂരു വിമാനത്താവളത്തില്‍ 1.10 കോടി രൂപയുടെ സ്വര്‍ണവും വിദേശ സിഗരറ്റുകളുമായി കാസര്‍കോട് സ്വദേശിനി കസ്റ്റംസ് പിടിയില്‍