കോവിഡ് വ്യാപനം രൂക്ഷം; നാഗ്പൂരില്‍ ലോക്ഡൌണ്‍

0
259

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സിറ്റിയില്‍ ലോക്ഡൌണ്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 15 മുതല്‍ 21 വരെയാണ് അടച്ചുപൂട്ടല്‍. ബുധനാഴ്ച 1710 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. എട്ട് പേര്‍ വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തു.

ഇങ്ങനെയും ഔട്ടാക്കാമോ? ക്രിക്കറ്റിന് നാണക്കേടെന്ന് ആരാധകർ

വ്യവസായ ശാലകളും അത്യാവശ്യ സര്‍വീസുകളും പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ 25 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കും. മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ ഫെബ്രുവരി രണ്ടാം വാരം മുതൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, വർദ്ധിച്ചുവരുന്ന കോവിഡ് കേസുകള്‍ നിയന്ത്രിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് ഏഴിന കർമപദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ പരിശോധന, ഹോട്ട്‌സ്‌പോട്ടുകളിൽ‌ കൂട്ട പരിശോധന, മരണങ്ങളുടെ ഓഡിറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

രാജ്യത്ത് ബുധനാഴ്ച 17,921 കോവിഡ് കേസുകളും 133 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. 20,652 പേര്‍ക്ക് രോഗം ഭേദമായി. മറ്റ് രാജ്യങ്ങള്‍ക്കായി ഇന്ത്യ 481 ലക്ഷം ഡോസ് വാക്സിന്‍ നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. വാക്സിനേഷൻ ആരംഭിച്ചതുമുതൽ ഇന്ത്യയിൽ ആകെ 2.52 കോടി വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here