മഹാരാഷ്ട്രയിലെ നാഗ്പുരിൽ മാർച്ച് 15 മുതൽ 21 വരെ ലോക്ഡൗൺ

0
164

മുംബൈ: കോവിഡ് കേസുകളുടെ വര്‍ധനവിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 15 മുതല്‍ 21 വരെയാണ് ലോക്ഡൗൺ. പച്ചക്കറി, പഴവര്‍ഗ്ഗ കടകള്‍, പാല്‍ തുടങ്ങിയ അവശ്യ സര്‍വീസുകള്‍ പ്രവര്‍ത്തിക്കും. നാഗ്പുർ പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള പ്രദേശങ്ങളിലായിരിക്കും ലോക്ഡൗൺ

വരും ദിവസങ്ങളില്‍ ലോക്ഡൗണ്‍ ഒഴിവാക്കാന്‍ കഴിയാത്ത ചില പ്രദേശങ്ങളുണ്ടെന്നും അതേതൊക്കെയെന്ന കാര്യത്തില്‍ താമസിയാതെ തീരുമാനം വരുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 13,659 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1710 കേസുകളും നാഗ്പുരിലാണ്. 173 ദിവസങ്ങൾക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിനക്കണക്കാണിത്. രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കേസുകളുടെ 60 ശതമാനവും മഹാരാഷ്ട്രയിലാണ്.

24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 22,854 പേര്‍ക്കാണ്. കഴിഞ്ഞ രണ്ടര മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,12,85,561 ആയി.

നിലവില്‍ രാജ്യത്ത് സജീവ രോഗികളുടെ എണ്ണം 1,89,226 ആണ്. ആകെ രോഗികളുടെ 1.68 ശതമാനത്തോളം വരുമിത്. അതേ സമയം രോഗമുക്തി നേടിയവരുടെ എണ്ണം 1,09,38,146 ആയി. ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് രോഗമുക്തി നേടുന്നവരുടെ നിരക്ക് ദേശീയതലത്തില്‍ 96.92 ശതമാനമാണ്.

24 മണിക്കൂറിനിടെ കോവിഡ് മൂലം 126 പേര്‍ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 1,58,189 ആയി. ദേശീയ തലത്തിലെ  മരണനിരക്ക് 1.40 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

2020 ഓഗസ്റ്റ് 7 നാണ് ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നത്. ഓഗസ്റ്റ് 23 ന് അത് 30 ലക്ഷവും സെപ്റ്റംബര്‍ അഞ്ചിന് 40 ലക്ഷവുമായി. 10 ദിവസം കടന്ന് സെപ്റ്റംബര്‍ 16 ആകുമ്പേഴേക്കും രോഗികളുടെ എണ്ണം 50 ലക്ഷം കടന്നു. ഡിസംബര്‍ 19ന് രാജ്യത്ത് ഒരു കോടി ജനങ്ങള്‍ ആകെ കോവിഡ് ബാധിതരായി.

ഐസിഎംആറിന്റെ കണക്കനുസരിച്ച് 2021 മാര്‍ച്ച് 10 വരെ 22,42,58,293 സാമ്പിളുകളാണ് പരിശോധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here