കാസര്‍കോട്: കാര്‍ഷിക കണക്ഷനില്‍ വൈദ്യുതി ക്രമക്കേട് നടത്തിയ ഉപ്പള സ്വദേശിക്ക് മൂന്നേകാല്‍ ലക്ഷം രൂപ പിഴ. ഉപ്പള കെഎസ് ഇബി സെക്ഷന്‍ പരിധിയിലെ ബദ്രിയ മന്‍സിലില്‍ യൂസുഫില്‍ നിന്നാണ് പിഴയീടാക്കിയത്. ഇദ്ദേഹത്തിന്റെ പേരിലുള്ള വൈദ്യുതി കണക്ഷനിലാണ് ക്രമക്കേട് കണ്ടെത്തിയത്.
കാര്‍ഷികാവശ്യത്തിനായി എടുത്ത കൃഷി വകുപ്പിന്റെ സബ്‌സിഡി ലഭിക്കുന്ന കണക്ഷനാണിത്. മീറ്ററിന്റെ ഇന്‍കമിങ് ടെര്‍മിനലില്‍ നിന്ന് ലൂപ്പ് ചെയ്ത് രണ്ടു കിലോ വാട്ട് ഗാര്‍ഹികം, മൂന്നു കിലോ വാട്ട് വാണിജ്യം, 7 കിലോ വാട്ട് നിര്‍മാണ ആവശ്യത്തിന് എന്നിങ്ങനെയാണ് ക്രമക്കേട് നടത്തി ഉപയോഗിച്ചതെന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് കോംപൗണ്ടിങ് ഉള്‍പ്പെടെ 3,23,495 രൂപ പിഴ ചുമത്തി. ജില്ലയിലെ വൈദ്യുതി ക്രമക്കേടിനെപ്പറ്റി വിവരം നല്‍കാന്‍ 9446008172, 9446008173 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ക്രമക്കേട് അറിയിക്കുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കുന്നതും അര്‍ഹമായ പാരിതോഷികം നല്‍കുന്നതുമാണെന്നും അധികൃതര്‍ അറിയിച്ചു.