ഡെസ്ക്ടോപ്പിലും വീഡിയോ, വോയ്സ് കോളുകള്‍ ചെയ്യാനുള്ള സംവിധാനമൊരുക്കി വാട്സ്ആപ്പ്. പൂര്‍ണമായും ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും പുതിയ സംവിധാനം കൊണ്ടുവരികയെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. എല്ലാവര്‍ക്കും വളരെ എളുപ്പത്തില്‍ ആശ്രയിക്കാവുന്നതും ഏറെ ഗുണനിലവാരമുള്ളതുമായിരിക്കും പുതിയ സംവിധാനമെന്നും കമ്പനി വ്യക്തമാക്കി.
രണ്ടുപേര്‍ക്ക് മാത്രമാണ് നിലവിലെ സംവിധാനത്തില്‍ കോളുകള്‍ ചെയ്യാനുള്ള സൌകര്യമുണ്ടാവുക. ഭാവിയില്‍ ഇത് ഗ്രൂപ്പു കോളുകള്‍ക്ക് കൂടിയുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ വാട്സ്ആപ്പ് കോളുകളില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായത് കണക്കിലെടുത്താണ് ഡെസ്ക്ടോപ്പില്‍ കൂടി കോള്‍ സൗകര്യം ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.