ഇതരസംസ്ഥാനതൊഴിലാളികള്‍ പത്തിലൊന്നായി കുറഞ്ഞെന്ന് കണക്കുകള്‍; തിരിച്ചടിയായത് സോഷ്യല്‍ മീഡിയയിലെ കുപ്രചരണവും നോട്ടുനിരോധനവും

0
304

മലപ്പുറം (www.mediavisionnews.in):  സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം അഞ്ചുവര്‍ഷത്തിനിടെ പത്തിലൊന്നായി കുറഞ്ഞെന്നു കണക്കുകള്‍. 2013-ല്‍ സംസ്ഥാന തൊഴില്‍ വകുപ്പിനുവേണ്ടി ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ നടത്തിയ സര്‍വേ പ്രകാരം 25 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലുണ്ടായിരുന്നു.

സര്‍ക്കാരിന്റെ പുതിയ കണക്കനുസരിച്ച്‌ 2,73,676 തൊഴിലാളികളാണ് കേരളത്തിലുള്ളത്. ഓരോ വര്‍ഷവും രണ്ടരലക്ഷം തൊഴിലാളികള്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെത്തിയിരുന്നു. 2017 മുതലാണ് എണ്ണത്തില്‍ ഗണ്യമായി കുറവുവന്നത്.

സോഷ്യല്‍ മിഡിയവഴിയുള്ള കുപ്രചരണങ്ങള്‍ വര്‍ധിച്ചതും സ്വന്തം സംസ്ഥാനങ്ങളിലെ തൊഴില്‍ സാധ്യതകള്‍ വര്‍ധിച്ചതുമാണ് കുറയാനുള്ള കാരണമെന്ന് ഏജന്റുമാര്‍ പറയുന്നു.

നോട്ട് അസാധുവക്കല്‍ നടപടിയോടെ തൊഴിലും കുറഞ്ഞു. ജി എസ് ടി നിലവില്‍ വന്നതോടെ തൊഴില്‍മേഖല കൂടുതല്‍ അരക്ഷിതമായതും തൊഴിലാളികളുടെ മടക്കത്തിനുകാരണമായി. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ളത് എറണാകുളം ജില്ലയിലാണ്. 54,285 പേര്‍, ഏറ്റവും കുറവ് വയനാട് ജില്ലയിലും.6717 പേര്‍.

എന്നാല്‍ അസംഘടിതരായി പ്രവര്‍ത്തിക്കുന്നവരുടെ കണക്കുള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. ലഹരി ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നവരും ബംഗാള്‍-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ രേഖകളില്ലാതെ താമസിക്കുന്നവരും ക്രിമിനല്‍കേസുകളില്‍ ഉള്‍പ്പെട്ടവരും ഇക്കൂട്ടത്തിലുണ്ടാവുമെന്നാണ് മറ്റുതൊഴിലാളികള്‍ പറയുന്നത്.

ഏജന്റുമാര്‍ വഴി എത്തുന്നവര്‍ക്ക് ആവാസ് യോജന പ്രകാരം തൊഴില്‍ സുരക്ഷാകാര്‍ഡും ആരോഗ്യ സുരക്ഷയും ഉറപ്പുവരുത്തുന്നുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here