സൗദി അറേബ്യയിലെ ചില മേഖലകളില്‍ പൊടിക്കാറ്റും തണുപ്പും ശക്തമാകുമെന്ന് മുന്നറിയിപ്പ്. മാർച്ച് 4 മുതൽ 6 വരെയുള്ള ദിവസങ്ങളിൽ പൊടിക്കാറ്റും തണുപ്പും കൂടാനുള്ള സാധ്യതയുണ്ടെന്ന് രാജ്യത്തെ കാലാവസ്ഥ നിര്‍ണയ കേന്ദ്രം പ്രവചിച്ചു.
Also Read റെക്കോഡ് നേട്ടവുമായി ‘ദൃശ്യം 2’
രാജ്യത്തിന്റെ വടക്ക്, മധ്യ, കിഴക്കന്‍ പ്രദേശങ്ങളിലെ മിക്ക ഭാഗങ്ങളിലും കാലാവസ്ഥ മാറ്റം അനുഭവപ്പെടാൻ സാധ്യതയുണ്ട്. വടക്കന്‍ സൗദിയിലെ അല്‍ ജൗഫ്, ഹാഇല്‍, അല്‍ ഖസീം, റിയാദ് തുടങ്ങിയ പ്രദേശങ്ങളിലെ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.