‘സിപിഐഎം ഓഫീസ് ബിജെപി ഓഫീസാക്കിയെന്ന് വ്യാജപ്രചരണം’; ബിജെപി നേതാവിന്റെ കുടുംബപ്രശ്‌നമാണ് യാഥാര്‍ത്ഥ്യമെന്ന് സിപിഐഎം

0
212

സിപിഐഎം പാര്‍ട്ടി ഓഫീസ് ബിജെപി ഓഫീസാക്കിയെന്ന വ്യാജപ്രചണത്തിന് പിന്നില്‍ കലാപശ്രമമാണെന്ന് സിപിഐഎം. സിപിഐഎം പെരുനാട് ലോക്കല്‍ കമ്മറ്റി സെക്രട്ടറി റോബിന്‍ കെ തോമസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും നേരെ ബിജെപി നടത്തുന്ന അപവാദപ്രചരണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ നടത്തുമെന്നും സിപിഐഎം വ്യക്തമാക്കി.

സിപിഐഎം പെരുനാട് ലോക്കല്‍ കമ്മറ്റി പ്രസ്താവന ഇങ്ങനെ:

”ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുനാട്ടിലെ സി.പി.ഐ[എം] നേതാക്കള്‍ക്കെതിരെ
നവമാധ്യമങ്ങള്‍ വഴി വ്യാജപ്രചരണങ്ങള്‍ BJP നേതാക്കള്‍ ഫെയ്ക്ക് ഐഡി വഴി നടത്തിയതാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പെരുനാട്ടില്‍ സ. പി.എസ് മോഹനന്റെ നേതൃത്വത്തിലുള്ള LDF ഭരണസമിതി അധികാരത്തില്‍ വന്നു. LDF ഭരണസമിതി അധികാരത്തില്‍ വന്നതിനു ശേഷം അയല്‍ സഭകളിലുടെയും, ഗ്രാമസഭയിലുടെയും നല്ല ജനപങ്കാളിത്വത്തോട് നാട്ടില്‍ പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ഇതില്‍ വിരളിപൂണ്ട BJP നേതക്കള്‍ ഫെയ്ക്ക് ഐഡി വഴി വിണ്ടും പഞ്ചായത്ത് പ്രസിഡന്റിനെയും പാര്‍ട്ടി നേതാക്കന്‍മാരെയും അവരുടെ കുടുബാഗങ്ങളെയും പറ്റി വ്യാജ വാര്‍ത്തകളും അസഭ്യങ്ങളും നവമാധ്യമങ്ങള്‍ വഴി വീണ്ടും പ്രചരിപ്പിച്ചു. ഇതിനെതിരെ സി.പി.ഐ[എം] പെരുനാട് ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ പെരുനാട് പോലിസ് സ്റ്റേഷനില്‍ പരാതി കൊടുത്തുട്ടുള്ളതാണ്.

കഴിഞ്ഞ ഞായറാഴ്ച പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം നടത്തി, യോഗത്തില്‍ 800 ആളുകള്‍ എത്തി പ്രതിഷേധം അറിയിച്ചു. യോഗം അവസാനിച്ച് എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും പിരിഞ്ഞ് പോയതിനു ശേഷം പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവുമായ സ. പി.എസ് മോഹനന്‍ CPI[M] പത്തനംതിട്ട ജില്ലാ കമ്മിറ്റി ആഫിസിലേക്ക് പോകാന്‍ നില്‍ക്കുമ്പോള്‍ BJP കക്കാട് വാര്‍ഡ് മെമ്പര്‍ മദ്യപിച്ച് യോഗസ്ഥലത്ത് എത്തി സ. പി.എസ് മോഹനനെ അസഭ്യം പറയുകയും ചെയ്തു. ഈ സമയം പെരുനാട് എസ്.ഐ ഉള്‍പ്പെടെ 15 ഓളം പോലിസ് സംഘം അവിടെ ഉണ്ടായിരുന്നു. പോലിസും മെമ്പറുടെ ബന്ധുക്കളും ചേര്‍ന്ന് മെമ്പറ് മാറ്റികൊണ്ടു പോയിട്ടും അരുണ്‍ നിര്‍ത്താതെ അസഭ്യം പറയുകയായിരുന്നു. ഇത് അറിഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകര്‍ വരുകയും, അവിടെ ഉന്തും തള്ളും നടക്കുകയും ചെയ്തു.

വിഷയത്തെ തുടര്‍ന്ന് CPI[M] നേരത്തെ ബ്രാഞ്ച് ആഫീസ് ആയി ഉപയോഗിച്ച BJP വാര്‍ഡ് മെമ്പര്‍ അരുണ്‍ അനുര്യദ്ധന്റ അച്ചന്റെ അനിയന്റെ കെട്ടിടം ഒഴിയണം എന്നും ഈ സഹചര്യത്തില്‍ പാര്‍ട്ടി ആഫീസ് അവിടെ തുടര്‍ന്നാല്‍ ബന്ധുക്കള്‍ തമ്മില്‍ പിണങ്ങേണ്ടി വരും എന്നും കടയുടെ ഉടമ മരിച്ചുപോയ പ്രസന്നന്റ ഗള്‍ഫിലുള്ള ഭാര്യ ഫോണിലൂടെ കടമുറി ഒഴിഞ്ഞ് നല്‍കണമെന്ന് ബ്രാഞ്ച് സെക്രട്ടറിയോട് ആവശ്യപ്പെടുകയും മുറി ഒഴിഞ്ഞ് നല്‍കുകയും ചെയ്തതാണ്. എന്നാല്‍ ഇന്നലെ BJP ആ കടമുറിയുടെ മുന്‍മ്പില്‍ യോഗം നടത്തുകയും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച LDF പ്രചരണ ബോര്‍ഡുകള്‍ പുറത്ത് കളഞ്ഞ് സി.പി.ഐ[ എം] ഓഫീസ് BJP ഓഫീസ് ആക്കി എന്ന് വ്യാജ പ്രചരണം നടത്തി നാട്ടില്‍ കലാപത്തിനു ശ്രമിക്കുകയുമാണ് ചെയ്യുന്നത്.
വസ്തുത ഇതായിരിക്കേ ആര്‍ക്ക് വേണ്ടിയാണ് ഇത്തരം കള്ള പ്രചരണങ്ങള്‍ നടത്തുന്നത്?? CPI[M] നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കുടുബാങ്ങള്‍ക്കും എതിരെയുള്ള വ്യാജ അപവാത പ്രചരണങ്ങള്‍ അവസാനിപ്പിച്ചില്ലങ്കില്‍ CPI[M] ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്ത് വരും. ഇത്തരം അപവാത പ്രചരണങ്ങളുടെ പൊള്ളത്തരങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അഭിവാദനങ്ങളോടെ,
റോബിന്‍ കെ തോമസ്
സെക്രട്ടറി
സി പി ഐ [എം] പെരുനാട് ലോക്കല്‍ കമ്മിറ്റി

LEAVE A REPLY

Please enter your comment!
Please enter your name here