അഴീക്കോട് മത്സരിക്കാനില്ലെന്ന് കെ.എം.ഷാജി, ലീഗ് നേതൃത്വത്തോട് കാസര്‍കോട് സീറ്റ് ആവശ്യപ്പെട്ടു

0
182

കണ്ണൂര്‍: സിറ്റിംഗ് സീറ്റായ അഴീക്കോട് വീണ്ടും മത്സരിക്കാൻ താത്പര്യമില്ലെന്ന് കെ.എം.ഷാജി മുസ്ലീം ലീഗ് നേതൃത്വത്തെ അറിയിച്ചു. അഴീക്കോടിന് പകരം കാസര്‍കോട് സീറ്റിൽ മത്സരിക്കാനാണ് കെ.എം.ഷാജി താത്പര്യപ്പെടുന്നത്. ഇക്കാര്യവും നേതാക്കളോട് ഷാജി വ്യക്തമാക്കിയിട്ടുണ്ട്.

അഴീക്കോട്, കണ്ണൂര്‍ സീറ്റുകൾ കോണ്‍ഗ്രസുമായി വച്ചു മാറുക എന്ന നിര്‍ദേശവും ഷാജി ലീഗ് നേതൃത്വത്തിന് മുൻപിൽ വച്ചിട്ടുണ്ട്. കാസര്‍കോടോ കണ്ണൂരോ അല്ലാതെ മറ്റൊരു സീറ്റിലും താൻ മത്സരിക്കാൻ താത്പര്യപ്പെടുന്നില്ലെന്നും രണ്ട് സീറ്റുകളുമില്ലെങ്കിൽ ഇക്കുറി തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്നുമാണ് ഷാജിയുടെ തീരുമാനം.

വിജിലൻസ് കേസിൽ അന്വേഷണം നേരിടുന്ന ഷാജിക്കെതിരെ ഇഡിയും അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് എടുത്തിരുന്നു. കഴിഞ്ഞ രണ്ട് തവണയായി അഴീക്കോട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഷാജി 2016-ൽ പ്രശസ്ത മാധ്യമപ്രവര്‍ത്തകൻ എം.വി.നികേഷ് കുമാറിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിൽ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here