ഓർഡർ ചെയ്തത് ആപ്പിൾ ഐ ഫോൺ; പെൺകുട്ടിക്ക് കിട്ടിയത് ആപ്പിൾ മിൽക്കി ഡ്രിങ്ക്

0
196

ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്തിട്ട് ഉത്പന്നങ്ങള്‍ മാറി ലഭിക്കുന്ന സംഭവങ്ങള്‍ നിരവധിയുണ്ട്. സോപ്പ് കട്ട മുതല്‍ കല്ല് വരെ ഇങ്ങനെ ലഭിച്ചിട്ടുണ്ട്. ഈ ശ്രേണിയിലേക്കിതാ പുതിയൊരെണ്ണം കൂടി. കിഴക്കന്‍ ചൈനയിലാണ് സംഭവം. യുവതി ഓര്‍ഡര്‍ ചെയ്തത് ഐഫോണ്‍ 12 പ്രോ മാക്‌സ് അതും ആപ്പിളിന്റെ വെബ്‌സൈറ്റില്‍. ലഭിച്ചതാവട്ടെ ആപ്പിള്‍ രുചിയുള്ള തൈര് പോലെയുള്ള പാനീയവും. ചൈനീസ് മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ വെബിയോയിലാണ് ലിയു എന്ന യുവതി തന്റെ അനുഭവം പങ്കുവെച്ചത്.

ഫോണിനായി ലിയു ഒരു ലക്ഷത്തിന് മേലേ പൈസ അടയ്ക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ഉല്‍പന്നങ്ങള്‍ മാറിവരുന്നത് പുതിയ കാര്യമല്ലെന്നും എന്നാല്‍ ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്ക് ചെയ്യപ്പോള്‍ ഇത്തരത്തില്‍ ലഭിച്ചത് ഞെട്ടിച്ചുവെന്നും യുവതി പറയുന്നു. താമസസ്ഥലത്തെ പാര്‍സല്‍ ബോക്‌സില്‍ ഇടാനാണ് ലിയു നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ യുവതി ആവശ്യപ്പെട്ട സ്ഥലത്ത് തന്നെ ഫോണ്‍ എത്തിച്ചിട്ടുണ്ടെന്നാണ് ആപ്പിളും എക്‌സ്പ്രസ് മെയില്‍ സര്‍വീസും പറയുന്നത്.

എന്നാല്‍ തനിക്ക് ഫോണ്‍ കിട്ടിയിട്ടില്ലെന്ന് പറയുന്ന യുവതി ലഭിച്ച പാനീയത്തിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവതി പൊലീസില്‍ പരാതി നല്‍കി. മെയില്‍ സർവീസും ആപ്പിളും അന്വേഷണം നടത്തുന്നുണ്ട്. അതേസമയം ലിയുവിന്റെ വീഡിയോ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. കേസിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് പലരും പങ്കുവെക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here