ഓപ്പോയുടെ മികച്ച സാങ്കേതിക വിദ്യകളിലൊന്നാണ് വിഒസി ഫാസ്റ്റ് ചാര്‍ജിംഗ്. ഇതിന്റെ ഏറ്റവും പുതിയ പതിപ്പ് 20 മിനിറ്റിനുള്ളില്‍ ഒരു ബാറ്ററി ചാര്‍ജ് ചെയ്യും.ഈ പുതിയ സാങ്കേതിക വി്ദ്യ അറിയപ്പെടുന്നത് ഫ്‌ളാഷ് ഇനിഷ്യേറ്റീവ് എന്ന പുതിയ പേരിലാണ്.
ഈ സാങ്കേതിക വിദ്യ ഫോണുകള്‍ കൂടാതെ മറ്റ് പല ഉപകരണങ്ങളിലേക്ക് കൂടി ഇപ്പോള്‍ വികസിപ്പിക്കാനാണ് ഓപ്പോ ശ്രമിക്കുന്നത്. നിലവില്‍ ഷാങ്ഹായില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ ഈ പുതിയ സംരംഭം കമ്പനി അവതരിപ്പിച്ചു. ഇതു പ്രകാരം, പ്രൊപ്രൈറ്ററി ചാര്‍ജിംഗ് സാങ്കേതികവിദ്യകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് ഓപ്പോ പറഞ്ഞു.
ഫ്ളാഷ് ഇനിഷ്യേറ്റീവിന് കീഴില്‍ ഓപ്പോ ഓട്ടോമൊബൈലുകളും ചാര്‍ജിംഗ് ആക്സസറികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുടക്കത്തില്‍ അങ്കര്‍, എഫ്എഡബ്ല്യു-ഫോക്സ്വാഗണ്‍ എന്നിവയുമായി കമ്പനി പങ്കാളികളാകും. ഇത് ചൈനയിലെ എഫ്എഡബ്ല്യു ഗ്രൂപ്പും ഫോക്സ് വാഗനും തമ്മിലുള്ള സംയുക്ത സംരംഭമാണ്. ചൈനീസ് വിപണിയില്‍ ഈ രണ്ട് കമ്പനികളുടെയും ഉല്‍പ്പന്നങ്ങളില്‍ വിഒഒസി ഫളാഷ് ചാര്‍ജിംഗ് സാങ്കേതികവിദ്യ തുടക്കത്തില്‍ നടപ്പാക്കുമെന്നാണ് ഇതിനര്‍ത്ഥം. കൂടാതെ, പൊതു ഉപയോഗത്തിനായി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ രൂപത്തില്‍ ചാര്‍ജിംഗ് സാങ്കേതികവിദ്യ വിന്യസിക്കുമെന്നും ഓപ്പോ വ്യക്തമാക്കി.
ഓപ്പോ പറയുന്നതനുസരിച്ച്, ഫ്ളാഷ് ഇനിഷ്യേറ്റീവിലെ ഓരോ പങ്കാളിയും അതിവേഗ ചാര്‍ജിംഗ് സാങ്കേതികവിദ്യയ്ക്കായി ഓപ്പോ നിര്‍മ്മിച്ച കുത്തക സാങ്കേതിക ഡിസൈനുകള്‍ ഉപയോഗിക്കും. പങ്കാളികളെ ചൈന ടെലികമ്മ്യൂണിക്കേഷന്‍ ടെക്നോളജി ലബോറട്ടറി (സിടിടിഎല്‍) എന്ന സര്‍ട്ടിഫിക്കേഷന്‍ ലാബ് പരീക്ഷിക്കുകയും സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും.
ചാര്‍ജറുകള്‍ പോലുള്ള മൊബൈല്‍ ആക്സസറികളിലേക്ക് ഓപ്പോയുടെ അതിവേഗ ചാര്‍ജിംഗ് സാങ്കേതികവിദ്യ അങ്കര്‍ കൊണ്ടുവരുമ്പോള്‍, ഫോക്സ്വാഗണ്‍ തിരഞ്ഞെടുത്ത കാറുകളില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കും. ഓഡി കാറുകള്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുമോ എന്നതിനെക്കുറിച്ച് വിവരവമില്ല. എന്‍എക്സ്പി സെമി കണ്ടക്ടറുകള്‍ ഈ സാങ്കേതികവിദ്യ സ്വീകരിച്ച് സ്മാര്‍ട്ട് സിറ്റികള്‍, വ്യാവസായിക ഇന്‍ഫ്രാസ്ട്രക്ചറുകള്‍, ഓട്ടോമോട്ടീവ്, സ്മാര്‍ട്ട് ഹോമുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് സ്മാര്‍ട്ട് കണക്റ്റുചെയ്ത ഉപകരണങ്ങളില്‍ ഇത് ഉപയോഗിക്കും.