‘കേരളമേ, ബംഗാളേ ഇടതുപാര്‍ട്ടികള്‍ ചൈനയ്ക്ക് വേണ്ടി വാദിക്കുന്നത് കണ്ടോ’; സിപിഐഎമ്മിന്റെ സിയാവോപിങ് ഓര്‍മ്മദിനട്വീറ്റ് വിവാദമാക്കി ബിജെപി

0
243

ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ഡെങ് സിയാവോപിംങിന്റെ ചരമവാര്‍ഷികത്തില്‍ അനുശോചനം രേഖപ്പെടുത്തി ട്വീറ്റിട്ടതില്‍ സിപിഐഎം പോണ്ടിച്ചേരി ഘടകത്തിനെതിരെ ബിജെപി രംഗത്ത്. സിപിഐഎമ്മിന്റെ ട്വീറ്റിനെതിരെ ബിജെപി ഇന്ത്യയുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നുമാണ് വിമര്‍ശനം ഉയര്‍ന്നത്. സിപിഐഎം പുതുച്ചേരി എന്ന പേജില്‍ വന്ന ട്വീറ്റിന് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ബിജെപിയുടെ വിമര്‍ശനം.

24 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1997 ഫെബ്രുവരി 19നാണ് ഡെങ് ഷീയോപിംഗ് അന്തരിച്ചത്. 1978മുതല്‍ 1989വ

ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ഡെങ് സിയാവോപിംങിന്റെ ചരമവാര്‍ഷികത്തില്‍ അനുശോചനം രേഖപ്പെടുത്തി ട്വീറ്റിട്ടതില്‍ സിപിഐഎം പോണ്ടിച്ചേരി ഘടകത്തിനെതിരെ ബിജെപി രംഗത്ത്. സിപിഐഎമ്മിന്റെ ട്വീറ്റിനെതിരെ ബിജെപി ഇന്ത്യയുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നുമാണ് വിമര്‍ശനം ഉയര്‍ന്നത്. സിപിഐഎം പുതുച്ചേരി എന്ന പേജില്‍ വന്ന ട്വീറ്റിന് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ബിജെപിയുടെ വിമര്‍ശനം.

24 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1997 ഫെബ്രുവരി 19നാണ് ഡെങ് ഷീയോപിംഗ് അന്തരിച്ചത്. 1978മുതല്‍ 1989വരെ ചൈനയെ നയിച്ച അദ്ദേഹം അക്കാലത്തെ വിപ്ലവകാരിയായ നേതാവായിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മാവോയ്‌ക്കൊപ്പം ചേര്‍ന്ന് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാതയിലൂടെ അദ്ദേഹം തന്റെ ചിന്തകളിലൂടെയും സിദ്ധാന്തങ്ങളിലൂടെയും നയിച്ചുവെന്നുമാണ് സിപിഐ പുതുച്ചേരി ട്വീറ്റ് ചെയ്തത്.

ഈ ട്വീറ്റിന് റീട്വീറ്റ് ചെയ്തുകൊണ്ടാണ് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍ രംഗത്തെത്തിയത്. ‘പ്രിയ പശ്ചിമ ബംഗാളും കേരളവും ഇടത് പക്ഷത്തിന് നല്‍കുന്ന പരിഗണന വളരെ വ്യക്തമാണ്. എന്നാല്‍ കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം, കമ്മ്യൂണിസ്റ്റ് കാപട്യം, കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം എന്നിവയെ പ്രവൃത്തികളും തിരസ്സ്‌കരിക്കണം.അവര്‍ നമ്മുടെ സൈനികരോടും പൗരന്മാരോടും യാതൊരുവിധ പ്രതിബന്ധതയും ഇല്ല’ എന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

ചൈനയുടെ പരമോന്നത നേതാവായിരുന്നു ഡെങ് സിയാവോപിങ്. അദ്ദേഹം കൊണ്ടുവന്ന ഒരു ഭരണഘടനാ തത്ത്വമാണ് ‘ഒരു രാജ്യവും രണ്ട് സംവിധാനങ്ങളും’ എന്നത്. 1980കളില്‍ ചൈനയുടെ പുനരേകീകരണത്തിനായാണ് സിയാവോപിങ് ഈ സംവിധാനം കൊണ്ടുവന്നത്. ഒരു ചൈനയേ ഉണ്ടാവുകയുള്ളൂ എന്നും ഹോങ്ക് കോങ്, മകാവു എന്നിവ പോലെയുള്ള സ്ഥലങ്ങള്‍ക്ക് അവയുടെ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയും രാഷ്ട്രീയ സംവിധാനവും തുടരാമെന്നതുമായിരുന്നു ഈ തത്ത്വത്തിന്റെ അടിസ്ഥാനം. ഡെങ് സിയാവോപിങിന്റെ ഭരണകാലഘട്ടത്തില്‍ ചൈന അതിന്റെ ഔന്ന്യത്യത്തില്‍ ആയിരുന്നെന്ന് തന്നെ പറയാം. തൊഴിലാളി വര്‍ഗത്തിനൊപ്പം നിന്നുകൊണ്ടുള്ള ഭരണമായിരുന്നു അദ്ദേഹത്തിന്റേതെന്ന് വേണം പറയാന്‍.

LEAVE A REPLY

Please enter your comment!
Please enter your name here