ഒന്നര വയസുള്ള മകളെ ഉപേക്ഷിച്ച് യുവതി ഒളിച്ചോടി

0
179

കൊണ്ടോട്ടി: ഒന്നര വയസുള്ള മകളെ ഉപേക്ഷിച്ച് യുവതി ഒളിച്ചോടി. നീറാട്  മൂളപ്പുറത്ത് റിയാസിന്റെ ഭാര്യ റഫ്ന(21)യാണ് കൈ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. വ്യാഴാഴ്ച രാത്രി 12 മണിക്കും രണ്ട് മണിക്കും ഇടയിലായാണ് റഫ്‌നയെ കാണാതാകുന്നത്. രാത്രി 12 മണിക്ക് കിടക്കുന്നത് വരെ ഭാര്യ വീട്ടിലുണ്ടായിരുന്നതായി റിയാസ് പറയുന്നു.

രണ്ട് മണിക്ക് കുഞ്ഞ് കരഞ്ഞപ്പോൾ ഭാര്യയെ വിളിച്ചുണർത്താൻ നോക്കിയപ്പോൾ കാണാനായില്ല. അടുക്കള വാതിൽ ചാരിയിട്ടതായി കാണപ്പെട്ടു. കുഞ്ഞിന്റെ ആഭരണവും ഭാര്യയുടെ ആധാർ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, പി പി ടി ടി സി സർട്ടിഫിക്കറ്റ് തുടങ്ങിയവയെല്ലാം കൊണ്ടുപോയതായും വ്യക്തമായി.

റിയാസിന്റ പരാതി പ്രകാരം പോലീസ് കേസെടുത്തു അന്വേഷിച്ചു വരുന്നു. പ്രണയ വിവാഹിതരായിരുന്നു ഇവർ. പെയിന്റിംഗ് തൊഴിലാളിയാണ് റിയാസ്.

LEAVE A REPLY

Please enter your comment!
Please enter your name here