സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 280 രൂപകുറഞ്ഞ് 34,720 രൂപയായി. 4340രൂപയാണ് ഗ്രാമിന്റെ വില.
35,000 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഇതോടെ ഏറ്റവും ഉയർന്ന നിലവാരത്തിൽനിന്ന് സ്വർണവിലിയിലുണ്ടായ ഇടിവ് 7280 രൂപയാണ്.
ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1782 ഡോളർ നിലവാരത്തിലാണ്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,407 രൂപയാണ്.